കൊവിഡ് കേസുകള്‍ കുറയുന്നു, രാജ്യത്തിന് ആശ്വാസം

By Web Team  |  First Published May 30, 2021, 6:55 AM IST

പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി
നിരക്ക് 8.36 ശതമാനം ആയി കുറഞ്ഞു.
 


ദില്ലി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനം ആയി കുറഞ്ഞു. മൂന്നാഴ്ചക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം പകുതിയായാണ് കുറഞ്ഞത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം പിന്നിട്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം, കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും മരണസംഖ്യയില്‍ വലിയ കുറവില്ല. കഴിഞ്ഞ ദിവസം 3324 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മാഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്. ദില്ലിയിലെ രോഗവ്യാപനം നന്നായി കുറഞ്ഞു. 

Latest Videos

undefined

രണ്ട് കോടിയില്‍ അധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതിനിടെ ഏക വരുമാനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്കും കോവിഡ് അനാഥമാക്കിയ കുട്ടികള്‍ക്കും കേന്ദ്രം ധന സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടിയുടെ എഴുപത്തി ഏഴാം ലക്കം ഇന്ന് നടക്കും. കൊവിഡ് മുന്‍ നിര പോരാളികളോടായിരുന്നു മന് കി ബാത്തിന്റെ അവസാന ലക്കത്തില്‍ പ്രധാനമന്ത്രി സംവദിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!