ബിഹാറിലും ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിലും മൈതിലി, മഗധി, ഭോജ്പൂരി ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും മൂന്നുദിവസത്തെ ജിതിയ ആഘോഷം നടക്കുന്നത്. അമ്മമാരാണ് വ്രതം അനുഷ്ഠിക്കുന്നത്.
വ്യാജപ്രചാരണത്തിന് പിന്നാലെ ബിഹാറില്‍(Bihar) പാര്‍ലെ ജിയുടെ(Parle G) ഡിമാന്‍ഡ് കുത്തനെ കൂടി. മക്കളുടെ ആയുരാരോഗ്യത്തിനായി ആചരിക്കുന്ന വ്രതത്തിനൊടുവില്‍ (Jitiya)ആണ്‍കുട്ടികള്‍ക്ക് പാര്‍ലെ ജി ബിസ്ക്റ്റ് നല്‍കിയില്ലെങ്കില്‍ വലിയ ദോഷങ്ങള്‍ നേരിടേണ്ടി വരുമെന്ന പ്രചാരണമാണ് പാര്‍ലെജിക്ക് അപ്രതീക്ഷിത ഡിമാന്‍ഡ് നല്‍കിയത്. സെപ്തംബര്‍ അവസാനവാരം നടന്ന ജിതിയ ആഘോഷങ്ങള്‍ക്കിടെയാണ് പ്രചാരണം പരന്നത്.
undefined
എവിടെ നിന്ന് വന്നുവെന്നോ ആരാണ് തുടങ്ങിവച്ചതെന്നോ അറിയില്ലെങ്കിലും കടകള്‍ക്കും ബേക്കറികള്‍ക്കും മുന്‍പില്‍ ആണ്‍മക്കളെ രക്ഷിക്കാനായി രക്ഷിതാക്കള്‍ തിരക്ക് കൂട്ടിയതായാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാറിലും ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിലും മൈതിലി, മഗധി, ഭോജ്പൂരി ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും മൂന്നുദിവസത്തെ ജിതിയ ആഘോഷം നടക്കുന്നത്. അമ്മമാരാണ് വ്രതം അനുഷ്ഠിക്കുന്നത്.
ലോക്ക്ഡൗണ്‍: മൂന്ന് കോടി ബിസ്‌കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പാര്‍ലെ ജി
ബിഹാറിലെ സിതാമര്‍ഹിയിലാണ് പാര്‍ലെ ജി സംബന്ധിയായ പ്രചാരണം നടന്നത്. ഇതോടെ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബിസ്കറ്റ് വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടിയെത്താന്‍ തുടങ്ങി. തിരക്ക് കൂടിയതോടെ കടകള്‍ക്ക് വെളിയില്‍ നീണ്ട ക്യൂകളും കാണാനായി. മിക്കകടകളിലും പാര്‍ലെ ജി ബിസ്ക്കറ്റ് സ്റ്റോക്ക് തീരുകയും ചെയ്തതിന് പിന്നാലെ 5 രൂപയുടെ പാക്കറ്റ് 50 രൂപയ്ക്ക് വരെ വില്‍ക്കുന്ന സ്ഥിതിയുണ്ടായതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
സമീപ ജില്ലകളിലേക്കും പ്രചാരണം വ്യാപിക്കുകയുെ ചെയ്തതിന് പിന്നാലെ ബൈര്‍ഗാനിയ, ദേംഗ്, നാന്‍പൂര്‍, ദുര്‍മ, ഭാജ്പാട്ടിയിലും പാര്‍ലെ ജിക്ക് വേണ്ടി തിക്കു തിരക്കുമായി. ഒരു പാക്കറ്റെങ്കിലും നല്‍കണമെന്ന ആവശ്യവുമായാണ് രക്ഷിതാക്കള്‍ കടകളിലേക്ക് തിരക്കിട്ടെത്തിയത്.
ബാലവേല; പാർലെജി ബിസ്ക്കറ്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന 26 കുട്ടികളെ മോചിപ്പിച്ചു