നേരത്തെ 28 ദിവസങ്ങളുടെ ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ 6-8 ആഴ്ച വരെ ഇടവേള നീട്ടിയാല്‍ മികച്ച ഫലമുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ദില്ലി: കൊവിഡിനെതിരെയുള്ള വാക്‌സീന്‍ കൊവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ഇടവേള എട്ടാഴ്ച വരെ നീട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. നേരത്തെ 28 ദിവസങ്ങളുടെ ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ 6-8 ആഴ്ച വരെ ഇടവേള നീട്ടിയാല്‍ മികച്ച ഫലമുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ പകുതിയായപ്പോഴാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം പുറത്തുവന്നത്.
60 വയസ്സിന് മുകളിലുള്ളവര്‍, അസുഖബാധിതരായ 45 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. അതേസമയം കൊവാക്‌സിന് നിര്‍ദേശം ബാധകമല്ല. ശാസ്ത്രീയമായ തെളിവുകളുടെ പശ്ചാത്തലത്തിലാണ് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. കൊവിഷീല്‍ഡും കൊവാക്‌സിനുമാണ് ഇന്ത്യയില്‍ വാക്‌സിനേഷന് ഉപയോഗിക്കുന്നത്.