നാടാർ ശക്തികേന്ദ്രങ്ങളായ തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി എന്നിവിടങ്ങളിൽ വ്യാപകമായി പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരു: തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയിൽ വച്ച് അമിത് ഷാ ശകാരിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം. മുൻ ഗവർണർ ആയ നാടാർ വനിതയെ അപമാനിച്ചത് അപലപനീയം ആണെന്ന് നാടാർ മഹാജന സംഘം വാർത്താകുറിപ്പിറക്കി. അമിത് ഷായും സംഭവത്തിന് കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
നാടാർ ശക്തികേന്ദ്രങ്ങളായ തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി എന്നിവിടങ്ങളിൽ വ്യാപകമായി പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനം ഉന്നയിച്ചതിനാണ് ചന്ദ്രബാബു നായിടുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ തമിഴിസൈയെ അമിത് ഷാ ശകാരിച്ചത്. അതേസമയം, പരസ്യപ്രതികരണം പാടില്ലെന്ന് കെ.അണ്ണാമലൈക്കും ബിജെപി കേന്ദ്രനേതൃത്വം നിർദേശം നൽകിയെന്നാണ് പാർട്ടിയുടെ തമിഴ്നാട് ഘടകത്തിനുള്ളിലെ സംസാരം.
undefined