''കരൾ സംബന്ധമായ രോഗമുള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്ന് ഹോസ്പിറ്റൽ അധികൃതർ പറയുന്നു. എല്ലാവരും പ്രാർത്ഥിക്കുക'', എന്ന ഒരു മലയാളം ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റിനെക്കുറിച്ചാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.
ഐസ്‍വാൾ: തനിക്ക് കൊവിഡ് ബാധയുണ്ടെന്നും കരൾസംബന്ധമായ അസുഖമായതിനാൽ ഗുരുതരാവസ്ഥയിലാണെന്നും കാണിച്ച് ഒരു മലയാളം ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് തെറ്റെന്ന് മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആ പോസ്റ്റ് ആസൂത്രിതമായി ആരോ പോസ്റ്റ് ചെയ്തതാണ്. ഇതിന് ഒട്ടേറെ കമന്‍റുകൾ അടക്കം കണ്ടതുകൊണ്ടാണ് പ്രസ്താവനയിറക്കുന്നതെന്നും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകിയെന്നും ഗവർണർ വ്യക്തമാക്കി.
മിസോറം രാജ്ഭവൻ മലയാളത്തിലും ഈ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെ:
undefined
''ഒരു മലയാളം ഫേസ്ബുക്ക് ഗ്രൂപ്പിൽ ആസൂത്രിതമായി വന്ന ബഹു. മിസ്സോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയെക്കുറിച്ചുള്ള വാർത്ത രാജ്‍ഭവന്‍റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ഒട്ടേറെ കമന്‍റുകളോടെ വന്ന വാർത്ത ഇപ്രകാരമാണ്:
''മിസ്സോറം ഗവർണർ പി എസ് ശ്രീധരൻപിള്ളജിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കരൾസംബന്ധമായ അസുഖം ഉള്ളതിനാൽ അൽപം ഗുരുതരമാണെന്ന് ഹോസ്പിറ്റൽ അധികൃതർ. എല്ലാവരും പ്രാർത്ഥിക്കുക''.
ഈ വാർത്ത നൂറുശതമാനം കളവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. ചുമതലയേറ്റ ശേഷം ഒരു അവസരത്തിലും ബഹു. ഗവർണർക്ക് വൈദ്യസഹായം തേടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇത്തരം വാർത്തകൾ ദുരുദ്ദേശപരവും, നിർഭാഗ്യകരവുമാണ്. ഏതോ കുത്സിതശക്തികളാണ് ഇതിന് പിന്നിലെന്ന് സംശയിക്കണം. ഈ വ്യാജവാർത്ത ആരും വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
മിസോറം രാജ്ഭവൻ സെക്രട്ടരി ശ്രീ. ലാൽതോങ്‍മോയ ഈ ക്രിമിനൽ കുറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്''.
വ്യാജപോസ്റ്റ് ഇങ്ങനെ: