ചെക്ക്-ഇൻ ലഗേജിന്‍റെ വിശദമായ പരിശോധനയിൽ ഭക്ഷ്യധാന്യങ്ങളുടെ പാക്കറ്റുകൾക്കുള്ളില്‍ ഒളിപ്പിച്ച 13 വാക്വം സീൽ ചെയ്ത് പായ്ക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.
ഹൈദരാബാദ്: വിപണിയില്‍ ഏകദേശം ഏഴ് കോടി വിലമതിക്കുന്ന കഞ്ചാവ് പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഏഴ് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുള്ളത്. ഡിആർഐ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രി ബാങ്കോക്കിൽ നിന്ന് എത്തിയ രണ്ട് ഇന്ത്യൻ പൗരന്മാരെ തടയുകയായിരുന്നു. അവരുടെ ചെക്ക്-ഇൻ ലഗേജിന്‍റെ വിശദമായ പരിശോധനയിൽ ഭക്ഷ്യധാന്യങ്ങളുടെ പാക്കറ്റുകൾക്കുള്ളില്‍ ഒളിപ്പിച്ച 13 വാക്വം സീൽ ചെയ്ത് പായ്ക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവ ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് യാത്രക്കാരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട്, 1985 പ്രകാരം അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
തെലങ്കാനയിലെ ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രൊഹിബിഷൻ ആൻഡ് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ നഗരത്തിൽ അനധികൃത മയക്കുമരുന്ന് ശൃംഖല കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളത്തിലും റെയ്ഡ് നടന്നത്. ബുധനാഴ്ച സെക്കന്തരാബാദിലെ ജിവി സലൂജ ആശുപത്രിയിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഫെൻ്റനൈൽ, കെറ്റാമൈൻ ഹൈഡ്രോക്ലോറൈഡ്, പെൻ്റസോസിൻ, മിഡസോലം തുടങ്ങിയ നിയന്ത്രിത പദാർത്ഥങ്ങൾ വൻതോതിൽ കണ്ടെത്തിയിരുന്നു.
തോക്കും ജീപ്പും പിടിച്ചെടുത്തു; മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ, 2 പേർ ഒളിവിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം