കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ ചെവി അരിവാളുകൊണ്ട് അറുത്ത് മാറ്റി, പ്രതിയെ പൊലീസ് പിടികൂടി

By Web Team  |  First Published Aug 8, 2024, 7:39 AM IST

വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് തന്നെ ഇടിക്കുകയും പ്ലാസ്റ്റിക്ക് കത്തിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് ശ്രീദേവിയുടെ പരാതിയിൽ പറയുന്നു.


ല​ഖ്നൌ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യു​ടെ ചെ​വി മു​റി​ച്ച​ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ​ട്ഖൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് കൊടും ക്രൂരത നടന്നത്. ചൊവ്വാഴ്ച വൈകിട്ടാണ്  ശ്രീദേവി എന്ന യുവതിയെ ഭർത്താവ് അരിവാളുകൊണ്ട് ആക്രമിച്ചത്. യുവതിയുടെ ചെവി ഭർത്താവ് അരിവാളുകൊണ്ട് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ  ശ്രീദേവിയുടെ പരാതിയിൽ ഭർത്താവായ ബൽറാമിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ബൽറാം 14 ഓളം കേസുകളിൽ പ്രതിയാണെന്ന് കൗ​ന പൊലീസ് പറഞ്ഞു.

രണ്ടാഴ്ച മുമ്പും  ബൽറാം ഭാര്യയെ ആക്രമിച്ചിരുന്നു. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് തന്നെ ഇടിക്കുകയും പ്ലാസ്റ്റിക്ക് കത്തിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് ശ്രീദേവിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടു. വാക്കേറ്റത്തിനിടെ ബൽറാം അരിവാൾ ഉപയോഗിച്ച് ഭാര്യയുടെ ചെവി മുറിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Latest Videos

ബൽറാമിനെതിരെ സെ​ക്ഷ​ൻ 109 പ്ര​കാ​രം കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നും, ഗാർഹിക പീഡനമടക്കുള്ള വകുപ്പുകളും ചുമത്തിയാണ് ​കൗ​ന പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ ബൽറാം ഭാര്യയെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നാണ് പ്രദേശവാസികളും ബന്ധുക്കളും നൽകിയ മൊഴിയെന്ന് പൊലീസ് അറിയിച്ചു.

Read More : ഉമ്മയ്ക്കൊപ്പം നടക്കുന്ന 3 വയസുകാരി, പെട്ടെന്ന് അഞ്ചാം നിലയിൽ നിന്നും ഒരു നായ ദേഹത്തേക്ക് വീണു; ദാരുണാന്ത്യം
 

click me!