ആശുപത്രിയില്‍ ഒരു കിടക്ക ലഭിക്കാന്‍ എത്ര രൂപയാണ് പിഎം കെയറിലേക്ക് ഇനി നല്‍കേണ്ടത്; വൈറലായി കുറിപ്പ്

By Web Team  |  First Published May 25, 2021, 8:27 PM IST

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.51ലക്ഷം രൂപ സംഭാവന ചെയ്ത രശീത് അടക്കമാണ് കുറിപ്പ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം വ്യാപകമാവുന്നതിനിടെ അമ്മയ്ക്ക് ആശുപത്രിയില്‍ ഇടം ലഭിക്കാതെ വന്നതിന് പിന്നാലെ യുവാവ് എഴുതിയ കുറിപ്പ് വൈറലാവുന്നു. വിജയ് പരീഖ് എന്നയാളുടെ കുറിപ്പാണ് ചര്‍ച്ചയാവുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.51ലക്ഷം രൂപ സംഭാവന ചെയ്ത രശീത് അടക്കമാണ് കുറിപ്പ്.

കൊവിഡ് ആശുപത്രിയില്‍ ഒരു കിടക്ക റിസര്‍വ്വ് ചെയ്യാന്‍ ഇനിയും എത്ര പണമാണ് ഞാന്‍ സംഭാവന നല്‍കേണ്ടത്. മൂന്നാം തരംഗത്തില്‍ ഇനി ആരെയും നഷ്ടമാകാതിരിക്കാന്‍ എത്ര രൂപ സംഭാവന നല്‍കണമെന്ന് ചോദിച്ചുകൊണ്ടുള്ളതാണ് ട്വീറ്റ്. ട്വിറ്ററില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് സ്വദേശിയാണ് യുവാവ്. പ്രധാനമന്ത്രിയുടെ ഓഫീസിനേയും രാജ്നാഥ് സിംഗിനേയും ആര്‍എസ്എസിനേയും പ്രസിഡന്‍റിനേയും സ്മൃതി ഇറാനിയേയും ടാഗ് ചെയ്താണ് ട്വീറ്റ്. 

Donation of 251k couldn’t ensure bed for my dying mother. Pls advise how much more should I donate to reserve berth for the 3rd wave so I don’t lose any more members.., , , , pic.twitter.com/9a66NxBlHG

— Vijay Parikh (@VeejayParikh)

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!