നിലവില്‍ ഉടമസ്ഥനും കുതിരയ്ക്കും രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും മൃഗങ്ങളിലും മനുഷ്യരിലും കൊവിഡ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ശ്രീനഗർ: കൊവിഡ് ഹോട്ട്സ്പോട്ടിൽ നിന്നെത്തിയ കുതിരയെ ഉടമസ്ഥനൊപ്പം ക്വാറന്റീനിൽ ആക്കി. കശ്മീരിലെ രജൗരിയിലാണ് സംഭവം. ഹോട്ട്സ്‌പോട്ടായ ഷോപ്പിയാനില്‍ നിന്നുമാണ് കുതിരക്കാരൻ വന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഹോട്ട്സ്പോട്ടിൽ നിന്ന് വന്നതിനാൽ ഇദ്ദേഹത്തോട് ക്വാറന്റീനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ കുതിരയേയും ഹോം ക്വാറന്റീനില്‍ ആക്കുകയും ചെയ്തു. നിലവില്‍ ഉടമസ്ഥനും കുതിരയ്ക്കും രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും മൃഗങ്ങളിലും മനുഷ്യരിലും കൊവിഡ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മൃഗങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല, എന്നാല്‍ കുതിരയേയും 28 ദിവസം ക്വാറന്റീന്‍ ചെയ്യാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.