എച്ച്എംപി വൈറസ് ബാധ; ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു, ആറുമാസം പ്രായമുള്ള പെൺകുട്ടി ആശുപത്രി വിട്ടു

By Web Desk  |  First Published Jan 8, 2025, 11:39 AM IST

ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നേരത്തേ ഡിസ്ചാർജ് ചെയ്തിരുന്നു. 


മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു. ക‍ർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായിരുന്നു. 

ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നേരത്തേ ഡിസ്ചാർജ് ചെയ്തിരുന്നു. നിലവിൽ കർണാടകയിൽ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് എച്ച്എംപി വൈറസ് ബാധിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ആവർത്തിക്കുന്നുണ്ട്. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 

Latest Videos

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സഹോദരങ്ങളായ 7 വയസുകാരനും 13 വയസുകാരിക്കുമാണ്  രോഗം സ്ഥിരീകരിച്ചത്. പനിയും ജലദോഷവും അടക്കം രോഗ ലക്ഷണങ്ങളോടെ ജനുവരി മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കുട്ടികൾ ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടുവെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രണ്ടു കുട്ടികളും അവരുടെ ബന്ധുക്കളും ഇപ്പോൾ നീരീക്ഷണത്തിലാണ്. സ്ഥിരീകരണമുണ്ടായതോടെ മഹാരാഷ്ട്ര സർക്കാർ ജാഗ്രതാ നിർദ്ദേശം പുറത്തുവിട്ടു.

ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; ഹണി റോസ് നൽകിയ പരാതിയിൽ നടപടി, കസ്റ്റഡിയിലെടുത്തത് വയനാട്ടിലെ റിസോർട്ടിൽ നിന്ന്

https://www.youtube.com/watch?v=Ko18SgceYX8

click me!