ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവി, വിവാദം കനക്കുന്നു 

By Web Team  |  First Published Apr 18, 2024, 6:39 AM IST

സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച പോര് തുടരുമ്പോഴും രാഷ്ട്രീയ പ്രസ്താവനകൾ ഇതുവരെ വിഷയത്തിൽ ഉണ്ടായിട്ടില്ല.


ദില്ലി : ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതിൽ വിവാദം കനക്കുന്നു. സോഷ്യൽ മീഡിയയിൽ നിറം മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങൾ തുടരുകയാണ്. കേന്ദ്ര സർക്കാർ നടത്തുന്ന കാവി വൽക്കരണത്തിൻ്റെ ഉദാഹരണമെന്ന് ഒരു വിഭാഗം വിമർശനം ഉയർത്തുമ്പോൾ കെട്ടിലും മട്ടിലുമുള്ള മാറ്റം പുതിയ കാഴ്ച്ച അനുഭവമെന്ന് മറുവിഭാഗം വാദം ഉയർത്തുന്നു.  ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച പോര് തുടരുമ്പോഴും രാഷ്ട്രീയ പ്രസ്താവനകൾ ഇതുവരെ വിഷയത്തിൽ ഉണ്ടായിട്ടില്ല.

പെരുമഴയിൽ യുഎഇ, തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങൾ റദ്ദാക്കി

Latest Videos

 

 

 

 

click me!