വാക്സിനുകളുടെ വേഗത്തിലുള്ള പരിശോധനയ്ക്കും പ്രീ-റിലീസ് സർട്ടിഫിക്കേഷനും പുതിയ ലാബുകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.ഈ ലാബുകളില്‍ മാസം തോറും അറുപത് ബാച്ച് വാക്സിനുകള്‍ പരീക്ഷിക്കും
കൊവിഡ് 19 വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നക് രണ്ട് ലാബുകള്‍ കൂടി സ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് ഹൈദരബാദിലും പൂനെയിലും സ്ഥാപിച്ച ഈ ലാബുകളുടെ പ്രവര്‍ത്തനത്തിനായുള്ള പണം കണ്ടെത്തുക. കൂടുതല്‍ വാക്സിന്‍ ശേഖരിക്കാനും ഉല്‍പാദിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.
നിലവില്‍ വാക്സിന്‍ പരിശോധനയ്ക്കായി രണ്ട് ലാബുകളാണ് രാജ്യത്തുള്ളത്. കസൌലിയിലെ സെന്‍ട്രല്‍ ഡ്രഗ് ലാബോറട്ടറിയും നോയിഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് ബയോളജിക്കലുമാണ് ഇവ. വാക്സിനുകളുടെ വേഗത്തിലുള്ള പരിശോധനയ്ക്കും പ്രീ-റിലീസ് സർട്ടിഫിക്കേഷനും പുതിയ ലാബുകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.ഈ ലാബുകളില്‍ മാസം തോറും അറുപത് ബാച്ച് വാക്സിനുകള്‍ പരീക്ഷിക്കും.
undefined
വാക്സിനുകളുടെ നിർമ്മാണവും വിതരണവും ഇത് വേഗത്തിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പൂനെ, ഹൈദരാബാദ് എന്നിവ വാക്സിൻ നിർമാണ കേന്ദ്രങ്ങളായതിനാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിതരണത്തില്‍ കാലതാമസം ഒഴിവാക്കാന്‍ ആവുമെന്നുമാണ് നിരീക്ഷണം. 35 കോടി ഡോസ് വാക്സിന്‍ ഇതിനോടകം വിതരണം ചെയ്തതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona