കെ.വിയിൽ മക്കളുടെ ഒന്നാം ക്ലാസ് അഡ്മിഷന് രക്ഷിതാക്കൾ വ്യാജ രേഖകൾ നൽകിയെന്ന് പ്രിൻസിപ്പൽ; പൊലീസിൽ പരാതി

By Web Desk  |  First Published Jan 8, 2025, 8:50 PM IST

രക്ഷിതാക്കൾ സമർപ്പിച്ച രേഖകൾ പരിശോധനയ്ക്കാതി അതത് വകുപ്പുകളിലേക്ക് അയച്ചുകൊടുത്തപ്പോഴാണ് വ്യാജ രേഖകൾ വെളിച്ചത്തായത്.


ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിൽ മക്കൾക്ക് അഡ്‍മിഷൻ ലഭിക്കാൻ നിരവധി മാതാപിതാക്കൾ വ്യാജ രേഖകളുണ്ടാക്കി സമർപ്പിച്ചെന്ന് പരതി. ഡൽഹി അൻഡ്രൂസ് ഗഞ്ചിലെ കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പലാണ് അമർ കോളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അഡ്മിഷനായി സമർപ്പിച്ച രേഖകൾ സ്കൂൾ അധികൃതർ പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് കൃത്രിമത്വം ബോധ്യപ്പെട്ടത്.

ഏകീകൃത പോർട്ടൽ വഴിയാണ് കേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ക്ലാസ് അഡ്മിഷൻ നടക്കുന്നത്. സർക്കാർ ജീവനക്കാർ തങ്ങളുടെ സർവീസ് വിവരങ്ങളും, കഴിഞ്ഞ ഏഴ് വർഷങ്ങളിലെ സ്ഥലം മാറ്റങ്ങളുടെ വിവരങ്ങളും, ഇപ്പോഴത്തെ ജോലിയുടെ വിവരങ്ങളും അപേക്ഷയോടൊപ്പം നൽകണം. എന്ന ചില രക്ഷിതാക്കൾ കുട്ടികൾക്ക് അഡ്മിഷൻ തരപ്പെടുത്താനായി പല സർക്കാർ വകുപ്പുകളിൽ നിന്നെന്ന തരത്തിൽ ഹാജരാക്കിയ സർവീസ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു എന്ന് പ്രിൻസിപ്പലിന്റെ പരാതിയിൽ ആരോപിക്കുന്നു.

Latest Videos

അഡ്മിഷൻ സമയത്ത് സ്കൂളിൽ ഹാജരാക്കിയ സർവീസ് സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി സ്കൂൾ അധികൃതർ അതത് വകുപ്പുകളിലേക്ക് അയച്ചുകൊടുത്തു. എന്നാൽ വകുപ്പുകളിൽ നിന്ന് കിട്ടിയ മറുപടി പ്രകാരം ചില സർട്ടിഫിക്കറ്റുകൾ വ്യാജമായിരുന്നു. ഇതോടെ വ്യാജ രേഖകൾ നൽകിയാണ് അഡ്മിഷൻ നേടിയതെന്ന് തെളിഞ്ഞു. ഇത്തരത്തിൽ ആറ് അഡ്മിഷനുകൾ കണ്ടെത്തിയതായി പ്രിൻസിപ്പൽ പരാതിയിൽ പറഞ്ഞു. രക്ഷിതാക്കൾ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകളും അപേക്ഷാ ഫോമുകളും ഉൾപ്പെയുള്ളവ പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!