ഗോവൻ തെരഞ്ഞെടുപ്പ് ദിനം കർണാടകയിലും അവധി നൽകിയിരുന്നെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ബെംഗളൂരു: ബുധനാഴ്ച നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് സ്വകാര്യമേഖലയിലടക്കം അവധി നൽകി ഗോവ സർക്കാർ. പെയ്ഡ് ഹോളിഡേയാണ് സർക്കാർ അനുവദിച്ചത്. സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷവും ചില വ്യവസായ സംഘടനകളും രംഗത്തെത്തി. അയൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് അവധി നൽകുന്നത് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ഗോവൻ തെരഞ്ഞെടുപ്പ് ദിനം കർണാടകയിലും അവധി നൽകിയിരുന്നെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഗോവ സ്റ്റേറ്റ് ഇൻഡസ്ട്രീസ് അസോസിയേഷനും പ്രതിപക്ഷവും എതിർത്തതുകൊണ്ടു മാത്രം തീരുമാനം മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിയമപരമായി നീങ്ങാനാണ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ തീരുമാനം.
സർക്കാറിന്റെ തീരുമാനം വിഡ്ഢിത്തമാണെന്നും കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് എന്തിനാണ് ഗോവയിൽ അവധി നൽകുന്നതെന്നും പ്രതിപക്ഷമായ കോൺഗ്രസും ആംആദ്മി പാർട്ടിയും പറഞ്ഞു.
കർണാടക നാളെ പോളിംഗ് ബൂത്തിലെത്താനിരിക്കേ, നിശബ്ദപ്രചാരണ ദിവസവും ഹനുമാനെ വിടാതെ ബിജെപിയും കോൺഗ്രസും. ഹുബ്ബള്ളിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാൻ ക്ഷേത്രത്തിലെത്തി ബിജെപി പ്രവർത്തകരോടൊപ്പം ഹനുമാൻ ചാലീസ ചൊല്ലി പ്രാർത്ഥനകൾ നടത്തി. കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറാകട്ടെ, ബെംഗളൂരു കെ ആർ മാർക്കറ്റിലുള്ള ആഞ്ജനേയ ക്ഷേത്രത്തിലെത്തിയും പൂജകൾ നടത്തി.
'ശിവകുമാറിനെതിരായ ആ കത്ത് ഞാനെഴുതിയതല്ല, പരാജയഭീതിയിൽ ആർഎസ്എസ് ഗൂഢാലോചന': സിദ്ധരാമയ്യ
കർണാടകയില്‍ അവസാന ലാപ്പിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആവേശകരമായ കൊട്ടിക്കലാശം, ഒടുവിൽ നിശബ്ദ പ്രചാരണ ദിവസവും ബജ്‍രംഗദൾ നിരോധനവും ഹനുമാനും സജീവ പ്രചാരണ വിഷയമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇന്ന് രാവിലെ ഹുബ്ബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിജെപി പ്രവർത്തകരോടൊപ്പം ക്ഷേത്രത്തിൽ പൂജകൾ നടത്തി, ഹനുമാൻ ചാലീസ ചൊല്ലി പ്രാർത്ഥിച്ചു. ബെംഗളുരു നഗരത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയുടെ നേതൃത്വത്തിൽ മുതിർന്ന ബിജെപി നേതാക്കൾ വിവിധ ഹനുമാൻ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പൂജകളടക്കം നടത്തി. ജയ് ശ്രീറാം വിളികളോടെയായിരുന്നു ബിജെപി നേതാക്കളുടെ ക്ഷേത്ര പര്യടനം.