കാട്ടിൽ വിറകെടുക്കാൻ പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ശേഖരിച്ച വിറകിനരികെ മൃതദേഹം ഉപേക്ഷിച്ചു, സംഭവം മണിപ്പൂരിൽ

Published : Apr 12, 2025, 10:45 AM IST
കാട്ടിൽ വിറകെടുക്കാൻ പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ശേഖരിച്ച വിറകിനരികെ മൃതദേഹം ഉപേക്ഷിച്ചു, സംഭവം മണിപ്പൂരിൽ

Synopsis

മകൾ പോയി ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നപ്പോൾ അന്വേഷിച്ച് പോകുകയായിരുന്നു.

ഗുവാഹത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂറിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്. സംഭവവവുമായി ബന്ധപ്പെട്ട് സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

വെള്ളിയാഴ്ച്ചയാണ് സംഭവം. ചുരാചന്ദ്പൂരിലെ ലെയ്ജാങ്‌ഫായ് ഗ്രാമത്തിലെ വനത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് പെണ്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലും ശരീരത്തിൽ മുറിവേറ്റ പാടുകളുമുണ്ടായിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു. വിറകെടുക്കാനായി പെൺ കുട്ടിയുടെ അച്ഛനാണ് കാട്ടിലേക്ക് അയച്ചത്. എന്നാൽ മകൾ പോയി ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നപ്പോൾ അന്വേഷിച്ച് പോകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

പെണ്‍കുട്ടി ശേഖരിച്ച വിറക് അടുക്കി വച്ചതിന് തൊട്ടടുത്തായാണ് മൃതദേഹവും കിടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. ഈ മാസമാദ്യം, ചുരാചന്ദ്പൂർ ജില്ലയിൽ 10 വയസ്സുള്ള ഒരു പെൺകുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഈ കേസിൽ പ്രായ പൂ‍ർത്തിയാകാത്തയാളായിരുന്നു പ്രതി. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ മൃതദേഹം കഴുത്തിൽ മുറിവേറ്റ പാടും ശരീരത്തിൽ രക്തക്കറയും ഉണ്ടായിരുന്നു. 

ട്രെയിനിന് നേരെ കല്ലേറ്, പൊലീസുമായി ഏറ്റുമുട്ടൽ; ബംഗാളിൽ വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും