രാജ്യം ഉറ്റുനോക്കിയ നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ ബിജെപിയുടെ മനോജ് തിവാരിക്കെതിരെ 141310 വോട്ടുകള്‍ക്ക് പിന്നിലാണ്.
ദില്ലി: അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നെത്തി വീരനായക പരിവേഷത്തില്‍ പ്രചാരണം നടത്തിയിട്ടും രാജ്യ തലസ്ഥാനത്തെ ഏഴ് സീറ്റിലും അടിപതറി ആപ്-കോണ്‍ഗ്രസ് സഖ്യം. ഇന്ത്യ മുന്നണിയുടെ മുഖമായി മാറി അവസാനവട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്‍ഡിഎയെ പ്രതിരോധത്തിലാക്കിയ അരവിന്ദ് കെജ്രിവാളിന് പക്ഷെ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോയത് തിരിച്ചറിയാനായില്ല.
രാജ്യം ഉറ്റുനോക്കിയ നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ ബിജെപിയുടെ മനോജ് തിവാരിക്കെതിരെ 141310 വോട്ടുകള്‍ക്ക് പിന്നിലാണ്. നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹിയില്‍ ബിജെപിയുടെ യോഗേന്ദര്‍ ചന്ദോളിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉദിത് രാജിനെതിരെ 188130 വോട്ടിന്‍റെ ഭൂരിപക്ഷവുമായി വിജയം ഉറപ്പിച്ചപ്പോള്‍ ചാന്ദ്നി ചൗക്കില്‍ ബിജെപിയുടെ പ്രവീണ്‍ ഖണ്ഡേൽവാള്‍ കോണ്‍ഗ്രസിന്‍റെ ജയ് പ്രകാശ് അഗര്‍വാളിനെതിരെ 38043 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്.
ബംഗാളില്‍ യൂസഫ് പത്താന്‍റെ സിക്സറില്‍ പതറി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി
ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപിയുടെ ഹര്‍ഷ മല്‍ഹോത്ര ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെതിരെ 54053 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ബാന്‍സുരി സ്വരാജ് ആം ആദ്മി പാര്‍ട്ടിയുടെ സോമനാഥ് ഭാര്‍തിക്കെതിരെ 54720 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിട്ടുണ്ട്. സൗത്ത് ഡല്‍ഹിയില്‍ ബിജെപിയുടെ രാംവീര്‍ സിംഗ് ബിഥുരി ആം ആദ്മി പാര്‍ട്ടിയുടെ സഹി റാമിനെതിരെ 100903 വോട്ടിന്‍റെ ലീഡ് നേടി വിജയം ഉറപ്പാക്കിയിട്ടുണ്ട്.
വെസ്റ്റ് ഡല്‍ഹിയിലാകട്ടെ ആം ആദ്മി പാര്‍ട്ടിയുടെ മഹാബല്‍ മിശ്ര ബെജെപി സ്ഥാനാര്‍ത്ഥി കമല്‍ജീത് ഷെറാവത്തിനെതിരെ 136410 വോട്ടുകള്‍ക്ക് പിന്നിലാണ്. ഡല്‍ഹി പിടിച്ചാല്‍ ഇന്ത്യ പിടിക്കാമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ഇത്തവണ കഷ്ടപ്പെട്ടെങ്കിലും എന്‍ഡിഎ സഖ്യം നടത്തിയ മുന്നേറ്റം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക