മുംബൈ കോർപറേഷനും അഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
മുബൈ: മുംബൈ ചെമ്പൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെ മുംബൈ ഗോൾഫ് ക്ലബിന് സമീപമായിരുന്നു സംഭവം. സിലിണ്ടർ പൊട്ടിത്തെറിയ്ക്ക് പിന്നാലെ വീടുകളിലേക്ക് തീപടർന്നു.
ഫർണിച്ചറും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. അടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. മുംബൈ കോർപറേഷനും അഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.