കോടതിയിൽ വാദം ഉന്നയിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ജയേഷ് പൂജാരി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു
ബെലഗാവി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് കോടതി വളപ്പിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു. ഗുണ്ടാ നേതാവ് ജയേഷ് പൂജാരിയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. സംഭവത്തെ തുടർന്ന് ഇയാളെ അഭിഭാഷകർ ഉൾപ്പെടെ മർദ്ദിച്ചു. ബുധനാഴ്ച കർണാടകയിലെ ബെലഗാവിയിലായിരുന്നു സംഭവം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് ജയേഷ് പൂജാരിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഈ സമയം കോടതിയിൽ ഉണ്ടായിരുന്ന ആളുകളും അഭിഭാഷകരും മറ്റുള്ളവരും ഇയാളെ മർദ്ദിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Read More... സ്‌കൂള്‍ ബസ് കാത്തുനിന്ന 15കാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: 49കാരന് 34 വര്‍ഷം തടവ്
undefined
പൊലീസ് സംഘം പണിപ്പെട്ടാണ് ഇയാളെ പുറത്തെത്തിച്ചത്. കർണാടക ഐപിഎസ് ഓഫീസ് അലോക് കുമാറിനെയും വധിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കോടതിയിൽ വാദം ഉന്നയിക്കാൻ അനുവദിക്കാത്തതിന്‍റെ ദേഷ്യത്തിലാണ് ജയേഷ് പൂജാരി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ കഴിയുന്ന ജയേഷ് പൂജാരി കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയാണ്. കോടതിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഇയാൾക്കെതിരെ പ്രത്യേക കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.