ഒരു യൂട്യൂബ് ചാനല്‍ വഴിയാണ് സൗജന്യ ലാപ്ടോപ് പദ്ധതിയെ കുറിച്ചുള്ള പ്രചാരണം
ദില്ലി: സൗജന്യ ലാപ്ടോപ് പദ്ധതികളെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. കൊവിഡ‍് ലോക്‌ഡൗണ്‍ കാലത്ത് സൗജന്യ ലാപ്ടോപുകളെ കുറിച്ച് അനേകം സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിദ്യാഭ്യാസം ഓണ്‍ലൈനിലേക്കും ജോലി വര്‍ക്ക് ഫ്രം മോഡിലേക്കും മാറിയതോടെ ലാപ്‌ടോപുകള്‍ക്കായി പരക്കം പായുകയായിരുന്നു ആളുകള്‍. അന്ന് പ്രചരിച്ചിരുന്ന പല സന്ദേശങ്ങളും വ്യാജമായിരുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ സൗജന്യ ലാപ്ടോപ് പദ്ധതിയെ കുറിച്ചുള്ള പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
undefined
ടീച്ച് ഒഫീഷ്യല്‍ എന്ന (Teach Official) യൂട്യൂബ് ചാനല്‍ വഴിയാണ് സൗജന്യ ലാപ്ടോപ് പദ്ധതിയെ കുറിച്ചുള്ള പ്രചാരണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 'പിഎം മോദി ലാപ്ടോപ് സ്ക്രീം 2024' പദ്ധതി പ്രകാരം ലാപ്ടോപ് സൗജന്യമായി നല്‍കുന്നു എന്നാണ് വീഡിയോയില്‍ അവകാശപ്പെടുന്നത്.
വസ്തുത
എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപുകള്‍ നല്‍കുന്നതായുള്ള യൂട്യൂബ് വീഡിയോയിലെ അവകാശവാദം കള്ളമാണ്. 'പിഎം മോദി ലാപ്ടോപ് സ്ക്രീം 2024' എന്നൊരു പദ്ധതിയേയില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തു.
പ്രചാരണം മുമ്പും
'സ്റ്റുഡന്‍റ് ലാപ്ടോപ്‌സ് സപ്പോര്‍ട്ട്' എന്ന പേരില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് നേടാം എന്ന് വാട്‌സ്ആപ്പിലും ട്വിറ്ററിലും പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശത്തില്‍ മുമ്പ് പറഞ്ഞിരുന്നു. 'സ്റ്റുഡന്‍റ് ലാപ്ടോപ് പദ്ധതി 2024നായുള്ള അപേക്ഷ ഫോം ഇപ്പോള്‍ ലഭ്യമാണ്. സ്വന്തമായി ലാപ്ടോപുകള്‍ വാങ്ങാന്‍ കെല്‍പില്ലാത്ത സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഈ പദ്ധതി. 2024ല്‍ പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി സൗജന്യ ലാപ്ടോപുകള്‍ ലഭിക്കും. ലാപ്ടോപ് ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക' എന്നുമായിരുന്നു ഈ തെറ്റായ മെസേജിലുണ്ടായിരുന്നത്.
Read more: ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ് ലഭിക്കുമോ? സത്യം അറിയാം