'വിവിധയിടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടു'; 4 ഐ എസ് ഭീകരര്‍ ഗുജറാത്തില്‍ പിടിയില്‍

By Web Team  |  First Published May 20, 2024, 3:52 PM IST

അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്


മുബൈ:ഗുജറാത്തില്‍ നാല് ഐ എസ് ഭീകരര്‍ പിടിയില്‍. ശ്രീലങ്കൻ സ്വദേശികളായ നാലുപേരെയാണ് ഗുജറാത്ത് എടിഎസ് പിടികൂടിയത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയിൽ നിന്നും ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. 

സംഘം വിവിധയിടങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടതായാണ് വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ എടിഎസ് പുറത്തുവിട്ടിട്ടില്ല. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുകയാണ്. രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

Latest Videos

നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി


 

 

click me!