ആശുപത്രിയിലെ ഗ്രില്‍ അഴിച്ചുമാറ്റി,പൈപ്പിലൂടെ ഊര്‍ന്നിറങ്ങി; കൊവിഡ് ബാധിതരായ തടവുകാര്‍ രക്ഷപ്പെട്ടു

By Web Team  |  First Published Aug 28, 2020, 10:09 AM IST

ദിവസേന ഉള്ള ഹാജര്‍ എടുക്കുന്നതിനിടെയാണ് തടവുകാര്‍ രക്ഷപ്പെട്ട കാര്യം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 


ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് വിചാരണ തടവുകാര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഹൈദരാബാദിലെ ഗാന്ധി ജനറല്‍ ആശുപത്രിയിലാണ് സംഭവം. വാഷ്‌റൂമിലെ വെന്റിലേറ്റര്‍ ഗ്രില്‍ അഴിച്ചുമാറ്റിയാണ് തടവുകാര്‍ വിദഗ്ധമായി രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രത്യേക സംഘത്തിന് രൂപം നല്‍കി പൊലീസ് അന്വേഷണം ആരംഭിച്ചു.

ചികിത്സയിലിരുന്ന വാര്‍ഡില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്. വെന്റിലേറ്റര്‍ ഗ്രില്‍ അഴിച്ചുമാറ്റി, കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് ഭിത്തിയോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന പൈപ്പില്‍ പിടിച്ചാണ് ഇവര്‍ താഴത്തെ നിലയില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. 

Latest Videos

ദിവസേന ഉള്ള ഹാജര്‍ എടുക്കുന്നതിനിടെയാണ് തടവുകാര്‍ രക്ഷപ്പെട്ട കാര്യം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോഷണ കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്താണ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

click me!