തുടർന്ന് പൊലീസ് എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പടക്കനിർമാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.
ലക്സൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി കെട്ടിടം തകർന്നുവീഴുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പടക്കനിർമാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.
പത്തുപേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞതോടെ പത്തുപേരെയും പുറത്തെത്തിക്കാൻ ശ്രമം നടത്തി. ഇതിൽ നാലുപേരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം, കൂടുതൽ ആളുകൾ തകർന്ന കെട്ടിടത്തിനുള്ളിൽ ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. പൊലീസ് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വീട്ടിനുള്ളിലാണ് പടക്ക നിർമ്മാണം നടത്തിവരുന്നത്. ഇതിന് നിയമപരമായി രേഖകളുണ്ടോ എന്നതുൾപ്പെടെ വ്യക്തമല്ല.
undefined
https://www.youtube.com/watch?v=Ko18SgceYX8