ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്.
ബെംഗളൂരു: മുൻ നക്സലൈറ്റും, വിപ്ലവഗായകനും ആക്റ്റിവിസ്റ്റുമായ ഗദ്ദർ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിൽ സജീവമായിരുന്നു ഗദ്ദർ. ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.
ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്. പഞ്ചാബിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത ഗദ്ദർ പാർട്ടിയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിത്തൽ റാവു ഗദ്ദർ എന്ന പേര് സ്വീകരിച്ചത്. 1997ൽ ഗദ്ദറിനെതിരെ വധശ്രമം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. നട്ടെല്ലിൽ വെടിയുണ്ടയുമായാണ് ഗദ്ദർ ശിഷ്ടകാലം ജീവിച്ചത്.
undefined
മൂവാറ്റുപുഴയാറിൽ അപകടം; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
https://www.youtube.com/watch?v=jtIQUaDqPNs