ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വ​ഘേ​ല​യ്ക്ക് കോ​വി​ഡ്

By Web Team  |  First Published Jun 28, 2020, 3:02 PM IST

ശ​നി​യാ​ഴ്ച ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 


ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ശ​ങ്ക​ർ​സിം​ഗ് വ​ഘേ​ല​യ്ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് പ​നി ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു ശ​ങ്ക​ർ​സിം​ഗ് വ​ഘേ​ല.

ശ​നി​യാ​ഴ്ച ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​ഘേ​ലയെ  ഗാ​ന്ധി​ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest Videos

1996 സമയത്ത് ഗുജറാത്തിലെ മുഖ്യമന്ത്രി ആയിരുന്നു വ​ഘേ​ല. അതേ സമയം ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ​ങ്ക​ർ​സിം​ഗ് വ​ഘേ​ലയെ ഫോണില്‍ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

click me!