
ഹൈദരാബാദ്: നടി നൽകിയ പീഡനക്കേസിൽ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇന്റലിജൻസ് മേധാവിയുമായ പിഎസ്ആർ ആഞ്ജനേയലുവിനെ അറസ്റ്റ് ചെയ്തു. മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് മേധാവിയായി സേവനമനുഷ്ഠിച്ച ആഞ്ജനേയുലു, മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അടുത്ത ബന്ധമുള്ളയാളാണ്. നടിയുടെ പരാതിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
Read More... മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കോട്ടയത്തെ പ്രമുഖ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്
തുടര്‍ നടപടികള്‍ക്കായി ആഞ്ജനേയലുവിനെ ഹൈദരാബാദില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മാറ്റുന്നതായി സിഐഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നടി ഉന്നയിച്ച ആരോപണങ്ങളില്‍ പൂര്‍ണ്ണ അന്വേഷണം നടത്തുമെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവും ചലച്ചിത്ര നിർമ്മാതാവുമായ കെവിആർ വിദ്യാസാഗറുമായി ഗൂഢാലോചന നടത്തിയെന്ന് നടി എൻടിആർ പൊലീസ് കമ്മീഷണർ എസ്‌വി രാജശേഖർ ബാബുവിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam