146 യാത്രക്കാരുമായി വന്ന വിമാനത്തിന്‍റെ ടയർ ലാൻഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു, എല്ലാവരും സുരക്ഷിതർ

By Web Team  |  First Published Oct 6, 2024, 8:08 AM IST

വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്. (ചിത്രം പ്രതീകാത്മകം)


ചെന്നൈ: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. മസ്‌കറ്റിൽ നിന്ന് 146 യാത്രക്കാരുമായി വന്ന ഒമാൻ എയർവെയ്സ് വിമാനത്തിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു.

ഇന്നലെ വൈകിട്ട് 5.30ന് ചെന്നൈയിലെത്തിയ വിമാനത്തിന്‍റെ പിന്നിലെ ടയറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയിൽപ്പെട്ടത്.

Latest Videos

ദില്ലിയിൽ നിന്നോ മുംബൈയിൽ നിന്നോ പുതിയ ടയർ എത്തിക്കും. ലഭ്യമല്ലെങ്കിൽ മസ്‌കറ്റിൽ നിന്നും വിമാനത്തിൽ കൊണ്ടുവരും.  വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.

ബാഗിൽ 4986 ചെഞ്ചെവിയൻ കടലാമകൾ, പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!