മുംബൈയിൽ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം; അപകടം 20 ദിവസം മുൻപ് വൻതീപിടിത്തമുണ്ടായ ഫാക്ടറിക്ക് സമീപം

By Web Team  |  First Published Jun 12, 2024, 12:37 PM IST

മെയ്‌ 23 ന് ഉണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചിരുന്നു.


മുംബൈ: മുംബൈയിലെ ഡോംബിവാലി വ്യവസായ മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം. 20 ദിവസം മുൻപ് വൻ തീപിടിത്തം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് വീണ്ടും അപകടമുണ്ടായത്. മെയ്‌ 23 ന് ഉണ്ടായ പൊട്ടിത്തെറിയിൽ 10 പേർ മരിച്ചിരുന്നു. ഇന്ന് പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറി ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി തൊഴിലാളികൾ  ഇവിടെ കുടുങ്ങിയതായി സൂചനയുണ്ട്. ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഇപ്പോൾ തീപിടിത്തം നടന്നതിന് തൊട്ടടുത്തായി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിൽ നിന്നും കുട്ടികളെ ഒഴിപ്പിച്ചു. 

രാസവസ്തുക്കൾ നിർമ്മിക്കുന്ന ഇൻഡോ അമൈൻസ് ലിമിറ്റഡിൽ രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. മെയ് 23ന് തീപിടിത്തമുണ്ടായ അമുദാൻ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും നിന്ന് ഏതാണ്ട് 300 മീറ്റർ മാത്രം അകലെയാണ് ഇൻഡോ അമൈൻസ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. അന്നത്തെ ദുരന്തത്തിന്‍റെ ഓർമയിൽ ഇന്ന് തീപിടിത്തമുണ്ടായപ്പോൾ പലരും ചിതറിയോടി. 

Latest Videos

undefined

ഉടൻ തന്നെ ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. കൂടാതെ മെഡിക്കൽ സംഘത്തെയും സംഭവ സ്ഥലത്തേക്ക് അയച്ചു. ഫാക്ടറിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. സമീപത്തെ സ്കൂളിലെ കുട്ടികളെ ഉടനെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. 

ധാരാവിയിൽ വ്യവസായ മേഖലയിൽ തീപിടുത്തം; 3 നില കെട്ടിടം അ​ഗ്നിക്കിരയായി; 6 പേർക്ക് പരിക്ക്

click me!