നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്ക് ഫെറി സര്‍വ്വീസ്; ഉദ്ഘാടനത്തിന് വന്‍ ഇളവുകള്‍ !

By Web Team  |  First Published Oct 13, 2023, 4:48 PM IST

40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന ഈ ഫെറി സര്‍വ്വീസ് 2023 ഒക്‌ടോബർ 10 ന് പുറപ്പെടാനാണ് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഭരണപരമായ പ്രശ്‌നത്തെത്തുടർന്ന് തിയതികള്‍ മാറ്റിവയ്ക്കുകയായിരുന്നു. 



ചെന്നൈ:  40 വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയ്ക്ക് ഫെറി സര്‍വീസ്. തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്നും ശ്രീലങ്കയിലേക്ക് പാസഞ്ചര്‍ ഫെറി സര്‍വ്വീസ് നാളെ (14.10.2023) മുതല്‍ ആരംഭിക്കുമെന്ന് നാഗപട്ടണം ഷിപ്പിംഗ് ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ഫീസ് നിരക്ക് ഒരാൾക്ക് 7670 രൂപയാണ് (6500 + 18% ജിഎസ്ടി), എന്നാല്‍, ഉദ്ഘാടന ദിവസം നാഗപട്ടണത്ത് നിന്നുള്ള പാസഞ്ചര്‍ ഫെറിക്ക് ഒരാള്‍ക്ക് 2800 രൂപയാണ് (2375 + 18% ജിഎസ്ടി)  ടിക്കറ്റ് ചാര്‍ജ്ജെന്ന് നാഗപട്ടണം ഷിപ്പിംഗ് ഹാർബർ ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാല്‍ ഈ ആനുകൂല്യം നാളെ (ഒക്ടോബർ 14-) ഫെറിയിൽ ശ്രീലങ്കയ്ക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്കാണ് ഉദ്ഘാടന ഓഫറായി ടിക്കറ്റ് നിരക്കില്‍ കുറവ് ലഭിക്കുക. നിലവിലെ വിലയേക്കാൾ 75% കിഴിവിലാണ് ഉദ്ഘാടന ദിവസത്തെ നിരക്ക്. ഇതിനകം 30 യാത്രക്കാര്‍ ശ്രീലങ്കന്‍ ട്രിപ്പ് ബുക്ക് ചെയ്തെന്നും നാഗപട്ടണം ഷിപ്പിംഗ് ഹാർബർ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

'ആധുനിക ലാഹോറിന്‍റെ പിതാവ്' ഗംഗാ റാം നിര്‍മ്മിച്ച 'ഘോഡ ട്രെയിന്‍' നെ കുറിച്ച് അറിയാമോ ?

Latest Videos

40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിക്കുന്ന ഈ ഫെറി സര്‍വ്വീസ് 2023 ഒക്‌ടോബർ 10 ന് പുറപ്പെടാനാണ് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഭരണപരമായ പ്രശ്‌നത്തെത്തുടർന്ന് ഒക്ടോബർ 12 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് തിയതി ഒക്ടോബർ 14 ലേക്ക് മാറ്റി. കടൽ വഴിയുള്ള യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തിയ ഫെറിയുടെ ട്രയൽ റൺ ഒക്ടോബർ എട്ടിന് പൂർത്തിയാക്കിയിരുന്നു. 111 കിലോമീറ്റർ ദൈർഘ്യമുള്ള ദിവസേനയുള്ള ഈ യാത്ര മൂന്ന് മണിക്കൂറിനുള്ളിൽ ലക്ഷ്യ സ്ഥാനത്തെത്തും.  ഇന്ത്യ-ശ്രീലങ്ക സംയുക്ത സമിതി ചര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ജൂലൈ 14 ന്  കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഫെറി സർവീസുകൾ പുനരാരംഭിക്കുന്നതും സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍‌വ്വീസ് പുനരാരംഭിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!