'രാജ്യവ്യാപകമായി മോദി സർക്കാറിൻ്റെ കോലം കത്തിക്കും', സമരം അതിശക്തമാക്കും, കൂടുതൽ വ്യാപിപ്പിക്കും: കർഷക സംഘടനകൾ

By Web Desk  |  First Published Jan 5, 2025, 2:01 AM IST

ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ നിരാഹാര സമരം നാൽപത്തിയൊന്നാം ദിവസം പിന്നിടവേയാണ് സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്


ദില്ലി: മഹാപഞ്ചായത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനും ശക്തമാക്കാനും കർഷക സംഘടനകളുടെ തീരുമാനം. പത്താം തീയതി രാജ്യവ്യാപകമായി മോദി സർക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു. ഗ്രാമങ്ങൾ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ മുൻ എംപി പർവേഷ് വർമ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

Latest Videos

ഇന്നലെ മഹാ പഞ്ചായത്തിലേക്ക് വന്ന കർഷകരെ ഹരിയാന പൊലീസ് പലയിടത്തും തടയാൻ ശ്രമിച്ചെന്ന് എസ് കെ എം ആരോപിച്ചു. എതിർപ്പുകൾ മറികടന്ന് ലക്ഷക്കണക്കിന് പേർ സമരത്തിന്റെ ഭാഗമായെന്നും എസ് കെ എം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ നിരാഹാര സമരം നാൽപത്തിയൊന്നാം ദിവസം പിന്നിടവേയാണ് സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!