വയലിൽ ജോലി ചെയ്യുന്നതിനിടെ 70കാരൻ കണ്ടെത്തിയത് 1971 ഇന്ത്യ പാക് യുദ്ധത്തിൽ പൊട്ടാതെ കിടന്ന ഷെൽ

By Web Team  |  First Published Dec 18, 2024, 10:02 PM IST

ബിഎസ്എഫ് ക്യാപിന് സമീപത്തെ പാടത്താണ് ഷെൽ കണ്ടെത്തിയത്. ഹിതേൻ മോദക് എന്ന 70കാരനാണ് ഷെൽ കണ്ടെത്തിയത്


ജൽപൈഗുരി: 1971ലെ യുദ്ധത്തിലേതെന്ന് വിലയിരുന്ന മോർട്ടാർ ഷെൽ പശ്ചിമ ബംഗാളിൽ കണ്ടെത്തി. ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലുള്ള കൂച്ച് ബിഹാറിലെ ദിൻഹാറ്റയിലാണ് മോർട്ടാർ ഷെൽ കണ്ടെത്തിയത്. ജിക്രി ഗ്രാമത്തിൽ സാഹേബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ വയലിൽ നിന്നാണ് ഷെൽ കണ്ടെത്തിയത്.

വിവരം അറിഞ്ഞതിന് പിന്നാലെ ബിഎസ്എഫ് സംഘം സ്ഥലത്ത് എത്തി സംഭവത്തിലെ ദുരൂഹത നീക്കുകയായിരുന്നു. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തിനിടെ പതിച്ച ഷെൽ ആകാം ഇതെന്നാണ് ബിഎസ്എഫ് വിശദമാക്കുന്നത്. പൊട്ടാതിരുന്ന ഷെൽ കാലാന്തരത്തിൽ മണ്ണിനടിയിൽ ആയതാണെന്നാണ് നിരീക്ഷണം. 

Latest Videos

undefined

ബുധനാഴ്ച ജൽപൈഗുരിയിൽ നിന്ന് ബോംബ് സ്ക്വാഡിൽ നിന്നുള്ള വിദഗ്ധർ എത്തി ഷെൽ നിർവീര്യമാക്കി. പ്രാദേശിക പൊലീസിന്റെ സഹായത്തോടെയായിരുന്നു ബോംബ് സ്ക്വാഡിന്റെ നീക്കം. ബിഎസ്എഫ് ക്യാപിന് സമീപത്തെ പാടത്താണ് ഷെൽ കണ്ടെത്തിയത്. ഹിതേൻ മോദക് എന്ന 70കാരനാണ് ഷെൽ കണ്ടെത്തിയത്.

1971 യുദ്ധകാലത്ത് എത്തിയതെന്ന് വിലയിരുത്തുന്ന 27 മോട്ടാർ ഷെല്ലുകളാണ് ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയിൽ നിന്ന് ജൂലൈ മാസത്തിൽ കണ്ടെത്തിയത്. തൊഴിലാളികൾ കിണർ കുഴിക്കുന്നതിനിടയിലാണ് ത്രിപുരയിൽ ഷെല്ലുകൾ കണ്ടെത്തിയത്. തുടക്കത്തിൽ 12 ഷെല്ലുകളും പിന്നീട് നടന്ന ഖനനത്തിൽ 15 ഷെല്ലുകൾ കൂടി കണ്ടെത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!