ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗജന്യ സോളാര്‍ സ്റ്റൗ വിതരണം ചെയ്യുന്നു എന്നാണ് മെസേജ്
ദില്ലി: രാജ്യത്ത് എണ്ണ കമ്പനികളുടെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗജന്യ സോളാര്‍ സ്റ്റൗ വിതരണം ചെയ്യുന്നു എന്നാണ് ഇപ്പോഴത്തെ വ്യാജ പ്രചാരണം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ലോഗോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും അടങ്ങുന്ന പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സോളാര്‍ പാനലും അനുബന്ധിയായ സ്റ്റൗവിന്‍റെയും പ്രവര്‍ത്തന രീതിയും ഇതില്‍ വിവരിച്ചിട്ടുണ്ട്. 100 ശതമാനം സൗജന്യം എന്ന പ്രത്യേക പരാമര്‍ശവുമുണ്ട് പോസ്റ്ററില്‍.
undefined
എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സോളാര്‍ സ്റ്റൗ സൗജന്യമായി വിതരണം ചെയ്യുന്നതായുള്ള പ്രചാരണം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഇത്തരമൊരു പദ്ധതിയില്ല, വ്യാജ വാര്‍ത്തകളോട് ജാഗ്രത പാലിക്കണം എന്നും പിഐബിയുടെ അറിയിപ്പിലുണ്ട്.
सोशल मीडिया पर प्रसारित खबर में दावा किया गया है कि इंडियन ऑयल द्वारा फ्री में सोलर चूल्हा दिया जा रहा है
✅ यह दावा फर्जी है
✅ इंडियन ऑयल द्वारा ऐसी कोई योजना नहीं चलाई जा रही है
✅ इस तरह की फर्जी खबरों से सतर्क रहें pic.twitter.com/hRbfAAPXkt
37580 രൂപ അടച്ചാല്‍ എച്ച്‌പിയുടെ എല്‍പിജി ഗ്യാസ് ഏജന്‍സി ഡീലര്‍ഷിപ്പ് ലഭിക്കും എന്ന തരത്തില്‍ മുമ്പ് പ്രചരിച്ചിരുന്ന കത്തിന്‍റെ വസ്‌തുത ഒരാഴ്‌ച മുമ്പ് പിഐബി ഫാക്ട് ചെക്ക് അറിയിച്ചിരുന്നു. പണം അടയ്ക്കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ കത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പുറത്തിറക്കിയ കത്ത് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ലെറ്ററാണ് എന്നതാണ് വസ്തുത. എച്ച്‌പി ഇത്തരമൊരു കത്ത് ആര്‍ക്കും അയച്ചിട്ടില്ല എന്നായിരുന്നു പിഐബിയുടെ അറിയിപ്പ്.
Read more: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന് ആള്‍ക്കൂട്ട മര്‍ദനമോ? സത്യമോ വീഡിയോ- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം