വെടിമരുന്ന് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്, സംഭവം ഛത്തീസ്ഗഢില്‍

By Web Team  |  First Published May 25, 2024, 6:33 PM IST

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും എസ് പി യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.


ദില്ലി: ഛത്തീസ്ഗഢിലെ ബെമേത്രയിൽ വെടിമരുന്ന് ഫാക്ടറിയിൽ പൊട്ടിത്തെറി. ബെമേത്രയിലെ പിർദ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് പൊട്ടിതെറി ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  

പരിക്കേറ്റവരെയെല്ലാം റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും എസ് പി യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Latest Videos

മാവോയിസ്റ്റുകളുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

ഭര്‍ത്താവ് വൃക്ക വില്‍ക്കാൻ നിര്‍ബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ ഗുരുതര വെളിപ്പെടുത്തല്‍

 

click me!