ഉത്സവത്തിലെ പരമ്പരാഗത വഴിപാടുകളുടെ ഭാഗമായ ഒരു 'പാൽ കുടം' തലയിലേന്തി നിൽക്കുന്ന തരത്തിലാണ് മിയ ഖലീഫയുടെ ചിത്രം ഒരു ബാനറില്‍ വന്നത്. ഹോര്‍ഡിംഗ് സ്ഥാപിച്ചവരുടെ ചിത്രങ്ങളും ബാനറില്‍ ഉൾപ്പെടുത്തിയിരുന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഹോർഡിംഗിൽ മുൻ പോൺ താരം മിയ ഖലീഫയുടെ ചിത്രം. തമിഴ്‌നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളിൽ അമ്മൻ (പാർവതി) ദേവിയെ ആരാധിക്കുന്ന 'ആദി' ഉത്സവത്തിനായാണ് ഹോർഡിംഗുകൾ സ്ഥാപിച്ചത്. ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന വമ്പൻ ആഘോഷങ്ങളാണ് ഉത്സവങ്ങളുടെ ഭാഗമമായി നടക്കുക.
ഇതിന്‍റെ ഭാഗമായി കുരുവിമലയിലെ നാഗത്തമ്മൻ, സെല്ലിയമ്മൻ ക്ഷേത്രങ്ങളിൽ ഉത്സവ വിളക്കുകൾക്കൊപ്പമാണ് ഹോർഡിംഗുകളും സ്ഥാപിച്ചത്. മിയ ഖലീഫയുടെ ചിത്രം ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ ഈ ഹോർഡിംഗുകളിലൊന്ന് വൈറലായി മാറി.
ഉത്സവത്തിലെ പരമ്പരാഗത വഴിപാടുകളുടെ ഭാഗമായ ഒരു 'പാൽ കുടം' തലയിലേന്തി നിൽക്കുന്ന തരത്തിലാണ് മിയ ഖലീഫയുടെ ചിത്രം ഒരു ബാനറില്‍ വന്നത്. ഹോര്‍ഡിംഗ് സ്ഥാപിച്ചവരുടെ ചിത്രങ്ങളും ബാനറില്‍ ഉൾപ്പെടുത്തിയിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ പൊലീസ് എത്തി ഇത് അഴിച്ചുമാറ്റുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം