620 കിമീ, 9 മണിക്കൂർ10 മിനിറ്റ്; എറണാകുളം-ബെം​ഗളൂരു വന്ദേഭാരത് ബുക്കിങ് തുടങ്ങി, നിരക്കുകളറിയാം

By Web Team  |  First Published Jul 29, 2024, 4:29 AM IST

620 കിലോമീറ്റർ ദൂരം  9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. 


കൊച്ചി:  ഈ മാസം 31ന് സർവീസ് തുടങ്ങുന്ന ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജങ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്.  എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെം​ഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും.

 Read More...'ടൂർ പോകുകയാണ്, അന്വേഷിക്കേണ്ട'; കത്തെഴുതിവെച്ച് കൗമാരക്കാർ മുങ്ങി, സേലത്ത് നിന്ന് പൊക്കി പൊലീസ്

Latest Videos

undefined

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരുവിലെത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്. ട്രെയിൻ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.  620 കിലോമീറ്റർ ദൂരം  9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. 

Asianet news live

click me!