മുന്‍ഭാര്യയോടും കുടുംബത്തോടും വൈരാഗ്യം, അഹമ്മദാബാദില്‍ വീട്ടിലേക്ക് പാഴ്സലായി ബോംബ് അയച്ചു ; പ്രതി പിടിയില്‍

By Sangeetha KS  |  First Published Dec 22, 2024, 8:01 PM IST

രാവിലെ 10:45 ഓടെയാണ് സ്‌ഫോടനം നടന്നത്. പ്രതികള്‍  ഇന്റർനെറ്റ് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചത്.


അഹമ്മദാബാദ്: പാഴ്‌സൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അഹമ്മദാബാദ് പോലീസ്. വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടും പ്രതികാരം ചെയ്യുന്നതിനായാണ് പ്രതികള്‍ പാഴ്സലായി ബോംബ് അയച്ചതെന്ന് പോലീസ് പറഞ്ഞു. 

44 വയസുകാരനായ റാവുവും അയാളുടെ സുഹൃത്തുമാണ് കൃത്യത്തിനു പിന്നില്‍. ഭാര്യയുടെ സുഹൃത്തായ ബൽദേവ് സുഖാദിയയെയും സുഖാദിയയുടെ പിതാവിനെയും സഹോദരനെയും ലക്ഷ്യമിട്ടാണ് ബോംബ് അയച്ചത്. രാവിലെ 10:45 ഓടെയാണ് സ്‌ഫോടനം നടന്നത്. പ്രതികള്‍  ഇന്റർനെറ്റ് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചത്.

Latest Videos

undefined

കഴിഞ്ഞ മൂന്നോ നാലോ മാസമായി ഓൺലൈൻവഴി ബോംബുകളും തോക്കുകളും നിർമ്മിക്കാൻ റാവു പഠിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഖാദിയയെയും കുടുബത്തെയും തന്റെ മുന്‍ ഭാര്യയുമായി അകറ്റുക, കുടുംബവുമായി ഭിന്നത സൃഷ്ടിച്ച് മുന്‍ ഭാര്യയെ വൈകാരികമായി ഒറ്റപ്പെടുത്തുക എന്നിവയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് സുഹൃത്തുക്കളില്‍ ഒരാളായ  ഗൗരവ് ഗധവിയെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ശനിയാഴ്ച്ച രാത്രിയോടെ പോലീസ് റാവുവിനെയും കൂട്ടാളി രോഹൻ റാവലിനെയും പിടികൂടി.

കണ്ടെത്തിയ ഗൗരവ് ഗധവിയെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സാങ്കേതിക നിരീക്ഷണത്തിലൂടെ ശനിയാഴ്ച രാത്രി പോലീസ് റാവുവിനെയും കൂട്ടാളി രോഹൻ റാവലിനെയും പിടികൂടി.അറസ്റ്റിനെ തുടർന്ന് പ്രതികളുടെ കാറില്‍ നിന്ന് രണ്ട് ബോംബുകൾ പോലീസ് കണ്ടെടുത്തു. സൾഫർ പൊടി, വെടിമരുന്ന്, ഇലക്ട്രോണിക് സർക്യൂട്ടുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ ബോംബ് നിര്‍മിച്ചിരിക്കുന്നത്. റാവുവിന്റെ വസതിയിൽ നിന്ന് പിസ്റ്റൾ, വെടിമരുന്ന്, ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.

മുത്തശ്ശനും 2 പേരക്കുട്ടികളും തീ കായാനിരുന്നു ; മധ്യപ്രദേശില്‍ കുടിലിന് തീ പിടിച്ച് 3 പേര്‍ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!