'തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്കുമായി കമ്മീഷൻ

By Web Team  |  First Published Nov 6, 2024, 7:09 PM IST

മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ വസ്തുവകകൾ പിടിച്ചെടുത്തത്


ദില്ലി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി 558 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്ത തുകയുടെ കണക്കാണ് കമ്മീഷൻ വിവരിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ വസ്തുവകകൾ പിടിച്ചെടുത്തത്. ഇവിടെ നിന്ന് മാത്രം 280 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് കമ്മീഷൻ വിവരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ജാർഖണ്ഡിൽ നിന്ന് ഇതുവരെ 158 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്നും കമ്മീഷൻ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള 14 സംസ്ഥാനങ്ങളിൽ നിന്നായി 118.01 കോടി രൂപയുടെ വസ്തു വകകളും പിടിച്ചെടുത്തു. 8.9 കോടി രൂപ പണമായും 7.63 കോടിയുടെ മദ്യവും 21.47 കോടിയുടെ ലഹരിവസ്തുക്കളും 9.43 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 70.59 കോടിയുടെ സൗജന്യമായി എത്തിച്ച വസ്തുക്കളുമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരിച്ചു. പരിശോധനകൾ തുടരുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി.

Latest Videos

2500 രൂപ ഓണറ്റേറിയം, 7 കിലോ റേഷൻ ധാന്യം, 7 വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക, ജാർഖണ്ഡിൽ 'ഇന്ത്യ' സഖ്യം റെഡി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!