2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോഗാശ്വരിയിലെ വ്യാപാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും രണ്ട് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുംബൈ: പട്നയിൽ നിന്ന് അറസ്റ്റ് ചെയ്ത അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയെ റിമാൻഡ് ചെയ്തു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വ്യാപാരിയെ കൊലപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് ഇജാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒമ്പതിന് അറസ്റ്റ് ചെയ്ത ഇജാസ് ലക്ഡാവാലയെ ജനുവരി 27 വരെയാണ് മുംബൈ മെട്രോ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോഗാശ്വരിയിലെ വ്യാപാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും രണ്ട് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടും പണം നൽകാൻ വ്യാപാരി തയ്യറായിരുന്നില്ല. ഇതിനെ തുടർന്ന് വ്യാപാരിയെ കൊല്ലാൻ ഇജാസും കൂട്ടരും തീരുമാനിക്കുകയായിരുന്നു. തന്റെ വിശ്വസ്തനായ പ്രശാന്ത് റാവുവിനെ വിട്ട് വ്യാപാരിയെ കൊല്ലാനായിരുന്നു ഇജാസിന്റെ പദ്ധതി. ഇജാസിന്റെ നിർദ്ദേശപ്രകാരം മൂന്ന് ഷാർപ്പ് ഷൂട്ടറുമായി പ്രശാന്ത് വ്യാപാരിയെ കൊല്ലാനായി പുറപ്പെട്ടു. ഇതിനിടെ പ്രശാന്തിനെയും കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More: അധോലോക കുറ്റവാളി ഇജാസ് ലക്ദാവാല മുംബൈയിൽ അറസ്റ്റിൽ
ചോദ്യം ചെയ്യലിൽ മൂന്ന് ഷൂട്ടർമാരും ചേർന്ന് കുറ്റകൃത്യത്തിന് പിന്നിലെ മാസ്റ്റർ മൈൻഡ് ഇജാസ് ലക്ഡാവാലയുടേതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശ്രമം നടത്തിയെന്ന കേസിൽ അറസ്റ്റ് ചെയ്ത പ്രശാന്ത് റാവുവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം നാസിക് സെൻട്രൽ ജയിലിൽ വിട്ടു. മുംബൈ ആന്റി എക്സോഷൻ സെല്ലാണ് പ്രശാന്തിനെയും സംഘത്തെയും പിടികൂടിയത്. 23 വർഷങ്ങൾക്ക് ശേഷം ഇജാസ് അറസ്റ്റിലാകുന്ന രണ്ടാമത്തെ കേസാണിത്. ഏകദേശം 26ഓളം കേസ് ഇജാസിനെതിരെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read More:
അതേസമയം, ഇജാസ് ലക്ഡാവാല അറസ്റ്റിലായതിന് പിന്നാലെ ഏറ്റവും ചർച്ചയായത് മലയാളി വ്യവസായി തഖിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകമാണ്. തഖിയുദ്ദീനെ കൊല്ല കേസിലെ മുഖ്യപ്രതിയാണ് ഇജാസ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ മാനേജിങ് ഡയറക്ടറായിരുന്നു വര്‍ക്കലയിലെ എടവ സ്വദേശി തഖിയുദ്ദീന്‍. 1995 നവംബര്‍ 13ന് തന്റെ മുംബൈ ഓഫീസിനു സമീപത്തുവച്ചാണ് തഖിയുദ്ദീന്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാത്രി ഒമ്പതരയോടെ ബാന്ദ്രയിലെ ഓഫീസില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു തഖിയുദ്ദീന് വെടിയേല്‍ക്കുന്നത്. കാറില്‍ പോവുകയായിരുന്ന തഖിയുദ്ദീനെ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. തഖിയുദ്ദീനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഇജാസും ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.