ഇത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന് ഇന്ത്യൻ റെയിൽവേ; വിസ്മയമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം

By Web Team  |  First Published Jun 21, 2024, 9:11 PM IST

ജമ്മു കാശ്മീരിലെ ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, സിംഗിൾ-ട്രാക്ക് റെയിൽ പാതയാണ് ചെനാബ് റെയില്‍വേ പാത.


ജമ്മു: ട്രെയിന്‍ സര്‍വ്വീസിന് തയാറായി ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം. ജമ്മു കശ്മീരിലെ
ചെനാബ് നദിക്ക് കുറുകേയുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതിനായുള്ള
ട്രയൽ റണ്ണും കഴിഞ്ഞ ദിവസം റെയിൽവേ പൂർത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്. 

ജമ്മു കാശ്മീരിലെ ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, സിംഗിൾ-ട്രാക്ക് റെയിൽ പാതയാണ് ചെനാബ് റെയില്‍വേ പാത. ജമ്മു കശ്മീരിലെ റമ്പാന്‍ റേസി പ്രവശ്യകളെയാണ് പാലം ബന്ധിപ്പിക്കുക. നോര്‍ത്തേണ്‍ റെയില്‍വേ ഡിവിഷന്‍റെ കീഴിലാണ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

Latest Videos

undefined

2022 ഓടെ പാലത്തിന്‍റെ പണികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. ഈ വര്‍ഷാവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്താൻ ആകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി. 359 മീറ്റർ ഉയരത്തിൽ നിര്‍മ്മിച്ച ചെനാബ് റെയില്‍വേ പാലത്തിന് 1,315 മീറ്റർ നീളമുണ്ട്. ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസ് കശ്മീരില്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി.

ഒന്നും രണ്ടുമല്ല, 13,000 ഒഴിവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ; അതിവേഗ നടപടികൾക്ക് നി‍ർദേശം, വിജ്ഞാപനം ഉടൻ

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!