മഹാരാഷ്ട്രയിൽ ഭൂചലനം, പത്ത് മിനുട്ട് ഇടവേളയിൽ രണ്ടു തവണ, തീവ്രത 4.5

By Web Team  |  First Published Mar 21, 2024, 8:13 AM IST

ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്


മുബൈ:മഹാരാഷ്ട്രയില്‍ ഭൂചലനം. മഹാരാഷ്ട്രയിലെ ഹിങ്കോലിയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 10 മിനുറ്റിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യത്തെ പ്രകമ്പനം റിക്ടർ സ്കെയിലിൽ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടെര്‍ സ്കെയിയിൽ 3.6 തീവ്രതയും രേഖപ്പെടുത്തി.

സംഭവത്തില്‍ ആളപായമൊ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും3.6 മുതല്‍ 4.5 മുതല്‍ വരെ ആഘാതം രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനമാണെന്നും അധികൃതര്‍ അറിയിച്ചു.ഹിങ്കോളിയിലെ പത്തു കിലോമീറ്റര്‍  ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

Latest Videos

'ഫോട്ടോ വലിയ ബുദ്ധിമുട്ടുണ്ടാക്കി, എന്താണ് ടിവിയിൽ പോകുന്നതെന്ന് സിപിഎം നേതാക്കൾ ചോദിച്ചു'; എസ് രാജേന്ദ്രൻ

 

click me!