കാശിയില്‍ ഓണ്‍ലൈനായി രുദ്രാഭിഷേകം; ഉദ്ഘാടനം ചെയ്‌ത് യോഗി; ആദ്യ ഭക്‌തന്‍ അമേരിക്കയില്‍നിന്ന്

By Web Team  |  First Published Jun 9, 2020, 7:39 PM IST

അമ്പലത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത ഇന്ത്യയിലും വിദേശത്തുമുള്ള വിശ്വാസികള്‍ക്കായാണ് ഓണ്‍ലൈന്‍ വഴി പൂജ കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്


വാരണാസി: ഉത്തര്‍പ്രദേശില്‍ കാശി വിശ്വനാഥ ക്ഷേത്രം വീണ്ടും തുറക്കുന്നതിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കമിട്ട ഇ-രുദ്രാഭിഷേക സൗകര്യം ഉപയോഗപ്പെടുത്തിയ ആദ്യ ഭക്‌തന്‍ ന്യൂയോര്‍ക്കില്‍നിന്ന്. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന്‍റെ ചടങ്ങുകള്‍ യോഗി ആദിത്യനാഥ് നേരില്‍ കാണുകയും ചെയ്‌തുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അമ്പലത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത ഇന്ത്യയിലും വിദേശത്തുമുള്ള വിശ്വാസികള്‍ക്കായാണ് ഓണ്‍ലൈന്‍ വഴി പൂജ കഴിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ടാബ്‌ലറ്റുകളുടെ സഹായത്തോടെ ഓണ്‍ലൈനായി പൂജ നടത്താന്‍ എട്ട് പേരടങ്ങുന്ന പൂജാരിമാരുടെ സംഘം പരിശീലനം നേടിയതായി ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ പൂജാരിമാരെ പ്രാര്‍ഥനകള്‍ക്കായി നിയോഗിക്കും എന്നും അദേഹം വ്യക്താക്കി. ഇ- രുദ്രാഭിഷേകം കഴിക്കാന്‍ ന്യൂയോര്‍ക്കില്‍ നിന്ന് എത്തിയ വിശ്വാസിയില്‍ നിന്ന് സാധാരണ തുക മാത്രമാണ് ഈടാക്കിയത്. 

Latest Videos

സന്ദര്‍ശനത്തിന് ശേഷം ആദിത്യനാഥ് കെ വി ധാം പദ്ധതിയുടെ പുരോഗതി വിലയിരുത്തി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അദേഹം നിര്‍ദേശം നല്‍കി. വാരണാസിയില്‍ ബിജെപി ജനപ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി. കൊവിഡ് പരിശോധനകള്‍ക്കായുള്ള ട്രൂനാറ്റ് മെഷീനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമാണ് അദേഹം മടങ്ങിയത്. 

click me!