
ദില്ലി: രാത്രി മദ്യപിച്ച് വീട്ടിലെത്തി, മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍. നോയിഡ സെക്ടര്‍ 12-ല്‍ താമസിക്കുന്ന അനൂപ് മഞ്ചന്തയെയാണ് ഭാര്യ സാഷിയുടെ വിരൽ കടിച്ച് മുറിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് (ഏപ്രിൽ16) സംഭവം. അനൂപ് പതിവായി മദ്യപിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞി. സംഭവ ദിവസവും മദ്യലഹരിയിലാണ് ഇയാൾ വീട്ടിലെത്തിയത്.
രാത്രി പത്തുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ അനൂപ് ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടെ യുവാവ് ഭാര്യയെ മര്‍ദിക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാര്യയുടെ ഇടതുകൈയിലെ വിരല്‍ അനൂപ് കടിച്ചെടുത്തത്. യുവതി അലറി കരഞ്ഞിട്ടും അനൂപ് വിട്ടില്ല. കടിയേറ്റ് വിരല്‍ കൈപ്പത്തിയില്‍നിന്ന് വേര്‍പ്പെട്ടു. യുവതിയുടെ കരച്ചിൽ കേട്ട് അയൽവാസികളെത്തിയാണ് ഇവരെ ആശുത്രിയിലെത്തിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഷി പതിനേഴാം തീയതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് ശനിയാഴ്ച വൈകിട്ടോടെയാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More : ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസുകാരനെ കാണാതായി, കമ്പനിക്കടവ് ബീച്ചിൽ കടലിൽ മുങ്ങി മരിച്ച നിലയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam