ട്രാക്കിലൂടെ ഏറെക്കുറെ ഒരു കിലോമീറ്ററോളം ദൂരമാണ് മദ്യലഹരിയിൽ ട്രെക്ക് ഡ്രൈവർ വാഹനമോടിച്ചത്. ട്രാക്കിനിടയിൽ ട്രെക്ക് കുടുങ്ങിയതോടെയാണ് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയത്
ലുധിയാന: അടിച്ച് ഫിറ്റായി റെയിൽവേ ട്രാക്കിൽ ലോറി നിർത്തിയിട്ട് ഡ്രൈവർ. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. ലുധിയാനയിലാണ് സംഭവം. ലുധിയാന ദില്ലി റെയിൽപാതയിൽ വെള്ളിയാഴ്ച രാത്രിയാണ് ട്രെക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ട്രെക്ക് സാവധാനം നിരങ്ങി നീങ്ങി ട്രാക്കിൽ കുടുങ്ങുകയായിരുന്നു. ഇതുവഴി ഇതേ സമയം കടന്നുപോകേണ്ടിയിരുന്ന പാസഞ്ചർ ട്രെയിനിലെ ലോക്കോ പൈലറ്റ് ട്രാക്കിൽ ട്രെക്ക് കണ്ട് ട്രെയിൻ നിർത്തുകയായിരുന്നു.
ട്രെക്കിന് തൊട്ട് അടുത്തായാണ് ട്രെയിൻ നിന്നത്. സംഭവത്തിന് പിന്നാലെ ട്രെക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് മുങ്ങിയതായാണ് റെയിൽവേ പൊലീസ് വിശദമാക്കുന്നത്. പിന്നീട് യന്ത്ര സഹായത്തോടെ ട്രെക്ക് ട്രാക്കിൽ നിന്ന് മാറ്റുകയായിരുന്നു. അതിനിടെ ഫിറ്റായി പോയ ഡ്രൈവറെ പൊലീസ് പിടികൂടുകയുമായിരുന്നു. ഒരു മണിക്കൂറിലധികം താമസം വന്നതിന് ശേഷമാണ് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ഡ്രൈവറുടെ വൈദ്യ പരിശോധനയിൽ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി റെയിൽവേ പൊലീസ് വിശദമാക്കി. ഗോൾഡന്‍ ടെംപിൾ എക്സ്പ്രസായിരുന്നു ഇതേ സമയം ഇതലൂടെ കടന്നുപോവേണ്ടിയിരുന്നത്.
ട്രാക്കിലൂടെ ഏറെക്കുറെ ഒരു കിലോമീറ്ററോളം ദൂരമാണ് മദ്യലഹരിയിൽ ട്രെക്ക് ഡ്രൈവർ വാഹനമോടിച്ചത്. ട്രാക്കിനിടയിൽ ട്രെക്ക് കുടുങ്ങിയതോടെയാണ് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നതാണ് ആശ്വാസകരമായ വസ്തുത. ഇതേസമയം ഇതിലൂടെ കടന്നുപോകേണ്ടിയിരുന്ന സ്വർണ ശതാബ്ദി എക്പ്രസ് സംഭവത്തിന് പിന്നാലെ ലുധിയാനയിൽ നിന്ന് വൈകിയാണ് സർവ്വീസ് ആരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം