'ലഹരിമരുന്ന് ഓവർഡോസ്', 11 ദിവസത്തെ ഇടവേളയിൽ മരിച്ചത് ഒരു കുടുംബത്തിലെ 3 പേർ, തുടങ്ങിയത് ഹുക്കയിലെന്ന് കുടുംബം

By Web Team  |  First Published Nov 11, 2024, 9:24 PM IST

ലഹരിമരുന്നിന്റെ അമിത പ്രയോഗത്തിൽ 11 ദിവസത്തെ ഇടവേളയിൽ മരിച്ചത് ഒരു കുടുംബത്തിലെ 3 പേർ.  ഗ്രാമത്തിൽ ലഹരിമരുന്ന് ലഭ്യത വളരെ കൂടുതലെന്നും ആരോപണം


ചണ്ഡിഗഡ്: പതിന്നൊന്ന് ദിവസത്തെ ഇടവേളയിൽ ലഹരിമരുന്നിന്റെ അമിതമായ ഉപയോഗത്തേ തുടർന്ന് മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ. ഹരിയാനയിസെ ഹിസാറിലെ പർബയിലാണ് സംഭവം. 20നും 30നും ഇടയിൽ പ്രായമുള്ള മൂന്ന് പേരാണ് മരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തോളമായി ലഹരി മരുന്ന് ഇൻജെക്ഷനുകൾ ഇവർ എടുത്തിരുന്നതായാണ് കുടുംബം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

എന്നാൽ സംഭവത്തേക്കുറിച്ച് അറിവില്ലെന്നും മേഖലയിൽ ലഹരിമുക്ത പ്രചാരണം സജീവമാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. 20കാരനായ സോനു നഗർ, 22 കാരനായ ചരൺ ദാസ് നഗർ, 30 കാരനായ വിനോദ് നഗർ എന്നിവരാണ് ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്തേ തുടർന്ന് മരിച്ചത്. ഒക്ടോബർ 29നാണ് സോനു മരിച്ചത്. നവംബർ 5 ന് വിനോദും നവംബർ 8ന് ചരൺ ദാസും മരിച്ചു. ദളിത് വിഭാഗത്തിലുള്ള ഇവർ ദിവസ വേതക്കാരായിരുന്നുവെന്നാണ് കുടുംബം വിശദമാക്കുന്നത്. 

Latest Videos

undefined

ഹുക്ക വലിക്കുന്നതും ബിയർ കുടിക്കുന്നതുമായിരുന്നു ഇവരുടെ ലഹരി പ്രയോഗത്തിന്റെ തുടക്കമെന്നാണ് കുടുംബം വിശദമാക്കുന്നത്. പതിയെ ഇത് ഗ്രാമത്തിൽ വളരെ എളുപ്പത്തിൽ ലഭ്യമായിരുന്ന ലഹരി വസ്തുക്കളുടെ പ്രയോഗത്തിലേക്ക് എത്തുരയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങാനായി വീട്ടിലെ പാത്രങ്ങൾ അടക്കമുള്ളവ സഹോദരങ്ങൾ വിറ്റതായും ബന്ധുക്കൾ വിശദമാക്കുന്നു. ലഹരിമുക്തി കേന്ദ്രങ്ങളിലാക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും പ്രാവർത്തികമായില്ലെന്നും കുടുംബം പറയുന്നത്. കഴിഞ്ഞ നാല് വർഷമായി ഗ്രാമത്തിൽ ലഹരി മരുന്നിന്റെ ലഭ്യത വളരെ അധികം കൂടുതലാണെന്നാണ് കുടുംബം ആരോപിക്കുന്നത്. 

ഗ്രാമത്തിലേക്ക് ലഹരി എത്തിക്കുന്ന ശൃംഖല തടയാനുള്ള ശ്രമങ്ങൾ സജീവമാണെന്നാണ് പ്രാദേശിക  ഭരണകൂടവും പൊലീസും പ്രതികരിക്കുന്നത്. അടുത്തിടെ ഹിസാർ പൊലീസ് റേഞ്ചിൽ നടത്തിയ പൊലീസ് സർവേയിൽ ലഹരിക്ക് അടിമപ്പെട്ട 6500 പേർ ഈ പരിസരത്തുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!