കൊവിഡിൽ നിന്ന് മോചനം എപ്പോഴെന്ന് അറിയില്ല, ധീരമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

By Web Team  |  First Published Jun 26, 2020, 12:37 PM IST

വിവിധ സംസ്ഥാനങ്ങളിൽ തിരിച്ചെത്തിയ യുപിയിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആത്മനിർഭർ യുപി റോസ്ഗാർ യോജന പദ്ധതി


ദില്ലി: രാജ്യം കൊവിഡിന്റെ പിടിയിൽ നിന്ന് എന്ന് മോചനം നേടുമെന്ന് വ്യക്തമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ ധീരമായി നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളിക്കൾക്കുള്ള യുപി സർക്കാരിന്റെ തൊഴിൽ പദ്ധതി ആത്മനിർഭർ യുപി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധത്തിൽ യുപി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രിയുടെ അഭിനന്ദിച്ചു. യൂറോപ്യൻ രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശ്  കൊവിഡ് പ്രതിരോധം നടത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാസ്കുകളും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നും ഗരീബ് കല്യാൻ റോസ്ഗാർ യോജന രാജ്യത്തെ സ്വയംപര്യാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Videos

വിവിധ സംസ്ഥാനങ്ങളിൽ തിരിച്ചെത്തിയ യുപിയിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആത്മനിർഭർ യുപി റോസ്ഗാർ യോജന പദ്ധതി. 31 ജില്ലകളിലായി 1.25 കോടി തൊഴിലാളികൾക്ക് 125 ദിവസത്തെ പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാനാവും. പദ്ധതിയുടെ ഭാഗമായി 5000 തൊഴിലാളികൾക്ക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

click me!