'മതസ്വാതന്ത്ര്യം നിഷേധിക്കരുത്', സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

മറ്റ് മതവിശ്വാസികൾ എതിർത്തേക്കുമെന്നത് അനുമതി നിഷേധിക്കാൻ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. 

do not deny religious freedom issues important verdict from Madras High Court

ചെന്നൈ : ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയിൽ മതസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. കന്യാകുമാരിയിൽ സൺ‌ഡേ സ്കൂൾ കെട്ടിട നിർമാണം തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കി. സിഎസ്ഐ സഭ ഭാരവാഹി നൽകിയ ഹർജിയിലാണ്‌ ഉത്തരവ്. മറ്റ് മതവിശ്വാസികൾ എതിർത്തേക്കുമെന്നത് അനുമതി നിഷേധിക്കാൻ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ഭൂമിയിൽ കെട്ടിട നിർമാണത്തിനാണ് അപേക്ഷ നൽകിയത്. എന്നാൽ ക്രമസമാധാന പ്രശനം ഉണ്ടായേക്കുമെന്ന എസ്‌പിയുടെ റിപ്പോർട്ടിൽ കളക്ടർ അനുമതി നിഷേധിക്കുകയിരുന്നു. ഇതിനെതിരെ ആണ്‌ ഹർജി നൽകിയത്.  

നെടുമങ്ങാട് ലൈംഗിക പീഡന ശ്രമത്തിനിടെ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസ്, 2 പ്രതികൾക്കും ജീവപര്യന്തം

Latest Videos

 

 


 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image