സീറ്റ് വിഭജനത്തിൽ അടക്കം സാധ്യമായതെല്ലാം ഡിഎംകെ ചെയ്തു. എന്നാൽ പല നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. കേരളവും ബംഗാളും ഉദാഹരണം എന്നും ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ദില്ലി: ഇന്ത്യ മുന്നണിയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി ഡിഎംകെ. തോറ്റാൽ കാരണം നേതാക്കളുടെ ഈഗോയും അനൈക്യവും എന്ന് സംഘടന സെക്രട്ടറി ആർ. എസ്. ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീറ്റ് വിഭജനത്തിൽ അടക്കം സാധ്യമായതെല്ലാം ഡിഎംകെ ചെയ്തു. എന്നാൽ പല നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. കേരളവും ബംഗാളും ഉദാഹരണം എന്നും ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
രാഹുലും പ്രിയങ്കയും കഠിനാധ്വാനം നടത്തിയെന്നും ഇരുവരുടെയും പ്രചാരണം കാരണം മോദിക്ക് പുതിയ വിഷയങ്ങളിലേക്ക് മാറേണ്ടിവന്നു എന്നും ചൂണ്ടിക്കാണിച്ച ഭാരതി വോട്ടെണ്ണലിൽ കൃത്രിമം നടന്നാലേ ബിജെപി ജയിക്കൂ എന്നും കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ഒരിടത്തും ബിജെപി ജയിക്കില്ല. ബിജെപിയുമായി ഒരിക്കലും ഡിഎംകെ സഖ്യമുണ്ടാക്കില്ല. രാഷ്ട്രീയ ധാർമികതയ്ക്ക് ആണ് സ്റ്റാലിൻ പ്രാധാന്യം നൽകുന്നതെന്നും ആർ. എസ്. ഭാരതി വിശദമാക്കി.
undefined