തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, ആദ്യ റൌണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

By Web Team  |  First Published Jun 4, 2024, 10:08 AM IST

ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്


ചെന്നൈ: ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 13 സീറ്റുകളിൽ ഡിഎംകെയും 6 സീറ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ നിലവിൽ പിന്നിലാണ്. ഡിഎംകെയുടെ ഗണപി പി ആണ് കോയമ്പത്തൂരിൽ ലീഡ് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos

click me!