ദില്ലിക്ക് ഓക്സിജനെത്തിക്കാന്‍ 'ന്യൂ ഡെല്‍ഹി'യുടെ ഒരു ദിവസത്തെ വരുമാനം

By Web Team  |  First Published May 4, 2021, 1:16 PM IST

ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട ഭക്ഷണശാലയിലെ പാഴ്സല്‍ കൗണ്ടറില്‍ നിന്ന് ഒരുദിവസം ലഭിച്ച മുഴുവന്‍ പണമാണ് ഖല്‍സ സഹായത്തിലേക്ക് നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 482000 രൂപയാണ് നല്‍കിയിട്ടുള്ളത്


നോര്‍വ്വെയില്‍ നിന്ന് ദില്ലിയിലെ ഓക്സിജന്‍ പരിഹരിക്കാനുള്ള ഖല്‍സ സഹായത്തിലേക്ക് നാല് ലക്ഷത്തിലേറെ രൂപ നല്‍കി പഞ്ചാബ് സ്വദേശി. നോര്‍വ്വെയിലെ ഓസ്ലോയില്‍ ഭക്ഷണശാല നടത്തുന്ന വ്യക്തിയാണ് 482000 രൂപ ദില്ലിക്ക് സഹായമായി നല്‍കിയത്. ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട ഭക്ഷണശാലയിലെ പാഴ്സല്‍ കൗണ്ടറില്‍ നിന്ന് ഒരുദിവസം ലഭിച്ച മുഴുവന്‍ പണമാണ് ഖല്‍സ സഹായത്തിലേക്ക് നല്‍കിയിട്ടുള്ളതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട്.

ഓസ്ലോയിലെ പ്രമുഖ ഭക്ഷണശാലയിലൊന്നായ ന്യൂ ഡെല്‍ഹിയാണ് ഖല്‍സ സഹായത്തിനായി കൈകോര്‍ത്ത്. നോര്‍വ്വെയിലെ മുന്‍ പരിസ്ഥിതി മന്ത്രിയായ എറിക്ക് സോള്‍ഹെമാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഐക്യദാര്‍ഢ്യം എന്ന കുറിപ്പോടെയാണ് ഇക്കാര്യം എറിക് വിശദമാക്കിയിരിക്കുന്നത്. സിഖ് കുടുംബം നടത്തുന്ന ഹോട്ടലാണ് ന്യൂ ഡെല്‍ഹി. പഞ്ചാബി വിഭവങ്ങള്‍ക്കും തന്തൂരി വിഭവങ്ങള്‍ക്കും നോര്‍വ്വെയില്‍ ഏറെ പ്രശസ്തമാണ് ന്യൂ ഡെല്‍ഹി.  

Solidarity! ❤️
Oslo´s 🇳🇴 lead Indian 🇮🇳 restaurant New Delhi gives income from Friday sale to provide oxygen in Delhi through Khalsa Aid. Restaurant is lockdown closed but take away sales amounted to 54 000 NOK, that its 482 000 rupees

Good work ! pic.twitter.com/SV6xoW4OAo

— Erik Solheim (@ErikSolheim)

Latest Videos


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!