വേനലവധി വെട്ടിച്ചുരുക്കി; പ്രതിഷേധവുമായി ദില്ലി സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും

By Web Team  |  First Published May 17, 2024, 9:25 AM IST

പുതുക്കിയ ഉത്തരവ് പ്രകാരം ജൂണ്‍ 14 മുതൽ ജൂലൈ 21 വരെയാണ് അവധി


ദില്ലി: ദില്ലി സർവകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി. ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി. പുതുക്കിയ ഉത്തരവ് പ്രകാരം ജൂണ്‍ 14 മുതൽ ജൂലൈ 21 വരെയാകും അവധി. നടപടിയിൽ പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി. 

പുതുക്കിയ അക്കാദമിക് കലണ്ടർ പുറത്തിറക്കിയതോടെ അവധിമാറ്റം അധ്യാപകരും വിദ്യാർത്ഥികളും അറിഞ്ഞത്. അധ്യാപകർ ഇതിനകം തന്നെ കോൺഫറൻസുകൾ, റിസർച്ച്, എഫ്‌ഡിപികൾ തുടങ്ങിയവയ്ക്കായി അപേക്ഷിച്ചു കഴിഞ്ഞെന്നാണ് അസോസിയേറ്റ് പ്രൊഫസറായ ആഭ ദേവ് പറയുന്നത്. പലരും സ്വന്തം നാട്ടിലേക്ക് പോകുന്നത് വേനൽക്കാല അവധിക്കാണ്. ഇതിനകം ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റുകള്‍ മിക്കവരും ബുക്ക് ചെയ്തു. അവധിയിലെ പെട്ടെന്നുള്ള മാറ്റം വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുമെന്നാണ് പരാതി. 2023- 04 അക്കാദമിക് വർഷത്തെ കലണ്ടർ രണ്ടാം തവണയാണ് മാറ്റുന്നതെന്നും പരാതിയുണ്ട്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!