താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ദില്ലി: ഉത്തരേന്ത്യയിൽ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറഞ്ഞതിന് കാരണം. ദില്ലിയുടെ വിവിധ സ്ഥലങ്ങളിൽ ശീതതരംഗത്തിന് സമാനമായ സാഹചര്യമാണ്. താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്.
വീടില്ലാത്ത നിരവധി ആളുകൾ രാത്രി ഷെൽട്ടറുകളിൽ അഭയം തേടുകയാണ്. പരമാവധി താപനില 23 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. ഇന്ന് രാവിലെ എട്ടരയോടെ ഈർപ്പം 69 ശതമാനമായിരുന്നു. ശനിയാഴ്ച പുലർച്ചെ 5:30 ന് ദില്ലിയിൽ 9.4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം ഈ ആഴ്ചയിൽ മഴ പെയ്യാൻ സാധ്യതയില്ല. അതേസമയം വായു നിലവാര സൂചികയിൽ പുരോഗതിയില്ല.
തെക്കൻ ആൻഡമാന് മുകളിൽ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; മഴ അവസാനിച്ചിട്ടില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം